തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (15:16 IST)
സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന 418ബാറുകളും തുറക്കരുതെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച്
ഹൈക്കമാന്റിനെ സമീപിച്ചിരിക്കുകയാണ് ബിന്ദു കൃഷ്ണ. ഒരു ബാറും തുറക്കരുതെന്ന നിലപാടിലാണ് മഹിള കോണ്‍ഗ്രസെന്നും അവര്‍ വ്യക്തമാക്കി.
അപേക്ഷ സമര്‍പ്പിച്ചവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റേയും നിലപാടെന്നും. സുധീരന്‍ നിലപാട് കടുപ്പിച്ചപ്പോള്‍ മാത്രമാണ് ഇരുവരും തീരുമാനത്തില്‍ മാറ്റം വരുത്തിയതെന്നും
ബിന്ദു കൃഷ്ണ പറഞ്ഞു.
മദ്യത്തിന് അനുകൂലമായ നിലപാടെടുത്താല്‍ മഹിള കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ലെന്നതിനാലാണ് ബിന്ദു കൃഷ്ണ ഇത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.