ഇടുക്കി|
ഗേളി ഇമ്മാനുവല്‍|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2020 (17:33 IST)
താന്‍ ക്വാറന്റൈനിലാണെന്ന വാര്‍ത്ത നിഷേധിച്ച് പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ബിജിമോള്‍ ഇക്കാര്യം പറഞ്ഞത്.
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എംഎല്‍എ നിരീക്ഷണത്തില്‍ പോയതെന്നാണ് നേരത്തെ മന്ത്രി എം എം മണി പറഞ്ഞത്.
എന്നാല്‍ മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഡോക്ടറുമായി നേരിട്ട് ബന്ധമുണ്ടായിട്ടില്ലെന്നും അതിനാല്‍ ക്വാറന്റൈനില്‍ പോകേണ്ട കാര്യമില്ലെന്നും ബിജിമോള്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.