തിരുവനന്തപുരം വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (20:22 IST)
തിരുവനന്തപുരം വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍. ചെറുകര വിളാകത്ത് രണ്ട് ദിവസം മുന്‍പാണ് കരടിയെ കണ്ടത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിപരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.

പിന്നീട് ആനപ്പാറ പെട്രോള്‍ പമ്പിനു സമീപത്ത് നിന്ന് കരടിയുടെ സി സി ടി വി ദൃശ്യങ്ങള്‍ വനം വകുപ്പിന് ലഭിച്ചു. സ്ഥലത്ത് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും വനം വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :