ബാറുകള്‍ അടപ്പിച്ചതിന്റെ മാറ്റങ്ങള്‍ വിലയിരുത്തി പഠിക്കണമെന്ന്‌ സുധീരന്‍

തിരുവനന്തപുരം| VISHNU.NL| Last Modified ഞായര്‍, 18 മെയ് 2014 (14:32 IST)
സംസ്‌ഥാനത്ത്‌ ബാറുകള്‍ അടച്ചിട്ടതിന്‌ ശേഷം ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വിലയിരുത്തി പഠിക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. മദ്യ ഉപഭോഗം കുറയ്‌ക്കണമെന്നാണ്‌ കെപിസിസിയുടെയും സര്‍ക്കാരിന്റെയും നയം. മദ്യശാലകളുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയണമെന്നും സുധീരന്‍ അറിയിച്ചു. അതാണ്‌ ലക്ഷ്യം

ഏപ്രില്‍ ഒന്നിനു ശേഷം സംസ്‌ഥാനത്ത്‌ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. അടിപിടികള്‍, വാഹനാപകടങ്ങള്‍, മദ്യപിച്ച്‌ ബോധരഹിതരായി വഴിയില്‍ കിടക്കുന്ന ആളുകളുടെ എണ്ണം തുടങ്ങിയവ വളരെ കുറഞ്ഞു.

ബാറുകള്‍ അടഞ്ഞു കിടന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും പ്രശ്‌നങ്ങളിലേക്കു നീങ്ങുമെന്ന ആശങ്ക അടിസ്‌ഥാന രഹിതമാണ്‌. അതേസമയം, നികുതിവകുപ്പ്‌ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും നികുതി വകുപ്പ്‌ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :