തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:54 IST)
മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് നാലംഗ പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കും. വിജിലൻസ് ഡയറക്ടർ ഡോ ജേക്കബ് തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും അന്വേഷണം. വിജിലന്‍സ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മൂന്നു മാസത്തിനകം കോടതിയിൽ അനുബന്ധ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന.
നേരത്തെ മാണിക്കനുകൂലമായി മൊഴി നൽകിയ ബാറുടമകളിൽ നിന്നു വീണ്ടും മൊഴി എടുക്കേണ്ടതില്ലെന്നും ഡയറക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗം തീരുമാനിച്ചു. വിജിലന്‍സ് ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തുടരന്വേഷണത്തില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു എസ് പി ആര് സുകേശന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡയറക്ടര്‍ പുതിയ സംഘത്തെ നിയോഗിച്ചത്.