കെ എം മാണിയുടെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി : സുധീരന്‍

മലപ്പുറം| Sajith| Last Modified വ്യാഴം, 14 ജനുവരി 2016 (12:50 IST)
ബാര്‍കോഴക്കേസില്‍
വിജിലന്‍സ് റിപ്പോര്‍ട്ട്
കെ എം മാണിയ്ക്ക് അനുകൂലമായ സ്ഥിതിക്ക് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

ലാവ്‌ലിന്‍ കേസില്‍ സി ബി ഐ സ്വീകരിച്ച നിലപാടിനെ സുധീരന്‍ എതിര്‍ത്തു. സി ബി ഐയുടെ ഭാഗത്തു നിന്നുണ്ടായ തണുപ്പന്‍ നിലപാടു കൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ കേസില്‍ ബാറുടമകള്‍ നിരത്തിയ വാദങ്ങളെല്ലാം ശുദ്ധ കളവായിരുന്നു എന്നും സുധീരന്‍ കൂട്ടിചേര്‍ത്തു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി അന്വേഷണം നടത്താന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കേസിന്റെ വിധി എന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :