ബാർ ഉടമകള്‍ തന്നെയും കാണാനെത്തിയിരുന്നു; കേസില്‍ മാണിക്കെതിരെ തെളിവില്ല- കുഞ്ഞാലിക്കുട്ടി

 ബാർ കോഴക്കേസ് , കേരളാ കോണ്‍ഗ്രസ് (എം) , പികെ കുഞ്ഞാലിക്കുട്ടി , കെഎം മാണി
കൊച്ചി| jibin| Last Modified വെള്ളി, 29 മെയ് 2015 (18:01 IST)
ബാർ കോഴക്കേസിൽ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. കേസിൽ നിഷ്പക്ഷ അന്വേഷണമാണ് നടന്നത്. എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. ബാറുടമകൾ പണവുമായി തന്നെ കാണാൻ വന്നെന്നും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി ബാറുടമകൾ പണവുമായി കാണാന്‍ എത്തിയിരുന്നു. ഫണ്ട് വാങ്ങുന്ന പതിവ് തനിക്കില്ലാത്തതിനാല്‍ അത് വേണ്ടെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദങ്ങളും അച്ചടക്കമില്ലായ്മയും മൂലം യുഡിഎഫിലും കോൺഗ്രസിലും പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കണം. വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കി നിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടുതൽ കാർക്കശ്യം കാണിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലേയും യുഡിഎഫിലെയും പ്രശ്നങ്ങൾ ജൂൺ 14ന് മുസ്‍ലിം ലീഗ് ചർച്ചചെയ്യും. ആവശ്യമെങ്കിൽ ഹൈക്കമാൻഡിനെ കാണുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :