കൊച്ചി|
jibin|
Last Modified ശനി, 23 ജനുവരി 2016 (13:48 IST)
ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി
ഉത്തരവിട്ട സാഹചര്യത്തില്‍ മാന്യതയുണ്ടെങ്കില്‍ ബാബു രാജിവെക്കണമെന്ന് ബാറുടമ ബിജു രമേശ്. പണം കൊടുത്തുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താന്‍. കേസിന്റെ ഭാഗമായി ജയിലില്‍ പോകാനും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചാല്‍ സാങ്കേതികത്വം പറഞ്ഞ് പദവിയില്‍ തുടരില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ബാബുവിന് അതു പാലിക്കാന്‍ കടമയുണ്ട്. പണം കൊടുത്തുവെന്ന നിലപാടിലാണ് താന്‍ ഇപ്പോഴുമുള്ളത്. ബാബു
തന്നോട് ബാബു പണം ആവശ്യപ്പെട്ടതിനും താന്‍ പണം കൊടുത്തതിനും ബാറുടമകള്‍ സാക്ഷികളാണെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.