മന്ത്രിക്കെതിരായ കേസുകളില്‍ എജി ഹാജരാകരുത്; തുടരന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്; തുടരന്വേഷണം നടക്കട്ടേയെന്നും ഹൈക്കോടതി

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (14:00 IST)
ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി. ബാര്‍കോഴയില്‍ വിധിപ്രസ്താവം തുടരുന്നതിനിടെ ആയിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്. ജനങ്ങളുടെ നികുതിപ്പണവുമായി ബന്ധപ്പെട്ട കേസാണ് ഇത്. ഇത്തരമൊരു കേസില്‍ തുടരന്വേഷണം വരുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത് എന്നും കോടതി ചോദിച്ചു.

പൊതുപണത്തിന്റെ പ്രശ്നമാണിതെന്നും അഡ്വക്കേറ്റ് ജനറലിനോട് കോടതി പറഞ്ഞു. അതേസമയം, വിധിപ്രസ്താവത്തിനിടെ വിജിലന്‍സിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദവുമായി എഴുന്നേറ്റു. വിധിയിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

കൂടാതെ, സാക്ഷികള്‍ ആവശ്യപ്പെടാതെ തുടരന്വേഷണത്തിന് ഉത്തരവിടുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. മന്ത്രിക്കെതിരായ ഇത്തരം കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകരുതെന്ന് ഹൈക്കോടതി എ ജിക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തു.

എന്നാല്‍, വിജിലന്‍സ് കോടതി നടപടികളില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടിയെ ശരിവെയ്ക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :