കൊച്ചി|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (09:35 IST)
നീണ്ട ബാങ്ക് അവധി ദിവസങ്ങള്‍ വീണ്ടുമെത്തുന്നു. ഓണക്കാലത്തെ നീണ്ട ബാങ്ക് അവധിക്കു ശേഷമാണ് വീണ്ടും തുടര്‍ച്ചയായ ബാങ്ക് അവധിദിവസങ്ങള്‍ എത്തുന്നത്. എട്ട്, ഒന്‍പത്, 10, 11 ദിവസങ്ങളിലാണ് ഇത്തവണ ബാങ്ക് അവധി.
എട്ടാം തിയതി രണ്ടാം ശനിയാഴ്ച, ഒന്‍പത് ഞായര്‍, പത്തിന് മഹാനവമി, പതിനൊന്നിന് വിജയദശമി എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍. 12 മുഹറം പൊതു അവധിയുണ്ടെങ്കിലും ബാങ്ക് അവധിയല്ല.
അതേസമയം, തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ എ ടി എമ്മില്‍ പണം നിറച്ചു വെയ്ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.