രേണുക വേണു|
Last Modified ശനി, 14 ഓഗസ്റ്റ് 2021 (11:45 IST)
കണ്ണൂര്‍ പരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ പിടിയില്‍. കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പില്‍ എന്‍.വി.സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പരിയാരം എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീമയെ അറസ്റ്റ് ചെയ്തത്. പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ച് സീമയെ പൊലീസ് ചോദ്യം ചെയ്തു. കുറ്റങ്ങളെല്ലാം സീമ സമ്മതിച്ചിട്ടുണ്ട്.
ഏപ്രില്‍ 18- നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടുവരാന്തയിലിരിക്കുകയായിരുന്ന കരാറുകാരന്‍ പി.വി.സുരേഷ് ബാബു (52)വിനെ രാത്രിയിലെത്തിയ ക്വട്ടേഷന്‍ സംഘം പിടിച്ചിറക്കി വെട്ടുകയായിരുന്നു. സീമയുടെ ഭര്‍ത്താവിന്റെ സുഹൃത്തും അകന്നൊരു ബന്ധുവുമാണ് സുരേഷ് ബാബു. രണ്ട് മാസം മുന്‍പാണ് സീമ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു. സുരേഷ് ബാബു തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നുവെന്ന ധാരണയിലാണ് പ്രതികാരം ചെയ്യാന്‍ സീമ ക്വട്ടേഷന്‍ നല്‍കിയത്.
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റ വകയില്‍ പറഞ്ഞ കമ്മിഷന്‍ തരാത്തതും മകന് ബൈക്കപകടം സംഭവിക്കാന്‍ കാരണക്കാരന്‍ സുരേഷ് ബാബുവാണെന്നതുമാണ് ഇയാളോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് സീമ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
10,000 രൂപ അഡ്വാന്‍സ് നല്‍കിയാണ് കെ.രതീഷ് എന്നയാള്‍ക്ക് സീമ ക്വട്ടേഷന്‍ നല്‍കിയത്. രതീഷ് ക്വട്ടേഷന്‍ സംഘത്തിനു ദൗത്യം കൈമാറി.