1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AYUSH degree course admission How to apply

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിലെ യുനാനി ഡിഗ്രി കോഴ്സിലേയ്ക്കും തമിഴ്‌നാട്ടിലെ പാളയം

AYUSH degree course admission
കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളില്‍ കേരളത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിലെ യുനാനി ഡിഗ്രി കോഴ്സിലേയ്ക്കും തമിഴ്‌നാട്ടിലെ പാളയം കോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളേജിലേക്കും ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2025-26 അക്കാദമിക് വര്‍ഷം നീറ്റ് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
 
ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മറ്റു രേഖകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ, ഇ-മെയില്‍ വഴിയോ നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം.
 
പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ayurvedacollege.ac.in, ഇ- മെയില്‍: [email protected].
അടുത്ത ലേഖനം
Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക