19 കോടി രൂപ തട്ടിപ്പു നടത്തിയ വിരുതന്‍ പിടിയില്‍

റിയല്‍ എസ്റ്റേറ്റ് രംഗത്തിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 28 പേരില്‍ നിന്നായി 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് വലയിലായി. വാളക്കാട്പള്ളിക്കുന്നില്‍ വീട്ടില്‍ നിസാമുദ്ദീന്‍ എന്ന 42 കാരനാണ് ക്രൈംബ്രാഞ്ചിന്‍റെ വലയിലായത്.

ആറ്റിങ്ങല്| Last Modified ബുധന്‍, 29 ജൂണ്‍ 2016 (16:46 IST)
റിയല്‍ എസ്റ്റേറ്റ് രംഗത്തിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 28 പേരില്‍ നിന്നായി 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് വലയിലായി. വാളക്കാട്പള്ളിക്കുന്നില്‍ വീട്ടില്‍ നിസാമുദ്ദീന്‍ എന്ന 42 കാരനാണ് ക്രൈംബ്രാഞ്ചിന്‍റെ വലയിലായത്.

പത്തു ലക്ഷം രൂപ നല്‍കുന്നവര്‍ക്ക് പത്തു ദിവസത്തിനകം രണ്ട് ലക്ഷം രൂപ ലാഭവിഹിതം എന്ന നിലയ്ക്ക് നല്‍കിയായിരുന്നു തട്ടിപ്പിനു തുടക്കം കുറിച്ചത്. ഇതില്‍ വിശ്വസിച്ച നിരവധി പേര്‍ ഇയാള്‍ക്ക് പണം നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിസിനസ്സില്‍ കടം കയറി എന്നു പറഞ്ഞു തുക തിരിച്ചു നല്‍കാതായി. തുടര്‍ന്ന് ഇയാള്‍ പനവൂരില്‍ ജുവലറി തുടങ്ങി. എന്നാല്‍ ഇതും പൊളിഞ്ഞതോടെ ഭാര്യയും കുട്ടികളുമായി ബാംഗ്ലൂരിലേക്ക് മുങ്ങി.

നിസാമുദ്ദീനെ കാണാതായതോടെ ഇയാള്‍ക്ക് പണം നല്‍കിയ 28 പേരും ചേര്‍ന്ന് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ തന്ത്രപൂര്‍വം തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയേക്കും എന്നാണു പൊലീസ് നിഗമനം. എസ്.പി.അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :