1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. attempt to rape in train

ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ അറസ്റ്റ് ചെയ്തു

Molesting
കോട്ടയം : ട്രെയിനിൽ യാത്ര ചെയ്യവേ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന സംഭവത്തിൽ യുവാവിനെ റയിൽവേ പോലീസ് പിടികൂടി. തലശേരി പാനൂർ സ്വദേശി സന്തോഷ് (33) ആണ് പിടിയിലായത്.
 
ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ജനറൽ കമ്പാർട്മെന്റിൽ യാത്രക്കാർ കുറവായിരുന്ന സമയത്തായിരുന്നു സംഭവം. ഇയാൾ അശ്‌ളീല ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്. കോട്ടയം എസ്.എച്ച്.ഒ പി.റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  
 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
കള്ളനോട്ടുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും സ്ത്രീയും പിടിയിൽ