ബാങ്കുകൾക്ക് ഇനി അഞ്ചുദിവസം പ്രവർത്തി സമയം, രാവിലെയും വൈകീട്ടും 15 മിനിറ്റ് അധികം പ്രവർത്തിക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2022 (11:53 IST)
ബാങ്കുകളുടെ പ്രവർത്തിദിനം ഇനി ആഴ്ചയിൽ അഞ്ച് ദിവസമാകുന്നു. ഇതോടെ പ്രവർത്തിസമയം തുല്യമാക്കാനായി അഞ്ച് ദിവസങ്ങളിൽ അര മണിക്കൂർ അധികനേരം ബാങ്കുകൾ പ്രവർത്തിക്കേണ്ടതായി വരും. പ്രവർത്തിദിനങ്ങളിൽ രാവിലെ 15 മിനിട്ടും വൈകീട്ട് 15 മിനിട്ടും നീട്ടാനാണ് തീരുമാനം.

രാവിലെ അരമണിക്കൂർ കൂട്ടണമെന്നായിരുന്നു ജീവനക്കാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. വൈകീട്ട് അരമണിക്കൂർ എന്ന ആവശ്യം ഓഫീസർമാരുടെ സംഘടനയും മുന്നോട്ടുവെച്ചിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :