വിഴിഞ്ഞം|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (13:49 IST)
വിഴിഞ്ഞത്തെ നോമാന്‍സ് ലാന്‍ഡില്‍ ഉറങ്ങിക്കിടന്ന നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ച പൊലീസുകാരനെ പത്തംഗ സംഘം ആക്രമിച്ചു. ഇതില്‍ മൂന്നു പേരെ പൊലീസ് പിന്നീട് പിടികൂടി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്യാമിനാണു മര്‍ദ്ദനമേറ്റത്.
വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ രാജന്‍ (22), ജസ്റ്റസ് (22), കരിമ്പള്ളിക്കര ജോയിസ് (20) എന്നിവരാണു പൊലീസ് വലയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 നോട് അടുപ്പിച്ചായിരുന്നു സംഭവം. മദ്യപിച്ചിരുന്ന പത്തംഗ സംഘമാണു നാടോടി സ്ത്രീകളെ
പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇവരുടെ നിലവിളി കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്യാം ഓടിയെത്തിയപ്പോള്‍ അക്രമികള്‍ തലയ്ക്കടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തിയാണു ശ്യാമിനെ രക്ഷപ്പെടുത്തിയത്. ഇതിനിടെ മൂന്നുപേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.