എല്ലാം നശിക്കും; സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീ​നി​വാ​സ​ൻ രംഗത്ത്

സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീ​നി​വാ​സ​ൻ രംഗത്ത്

   Athirapally project , sreenivasan , Athirapally , Athirapally , Actor sreenivasan , keralam , pinarayi vijyan , cpm , ശ്രീ​നി​വാ​സ​ൻ , വൈ​ദ്യു​തി​ , അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി , അ​തി​ര​പ്പി​ള്ളി , നെ​ൽ​കൃ​ഷി
പേ​രാ​മ്പ്ര| jibin| Last Updated: തിങ്കള്‍, 20 മാര്‍ച്ച് 2017 (07:52 IST)
ഹെ​ക്ട​ർ കണക്കിന് കാട് ഇല്ലാതാക്കുന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
ന​ട​ൻശ്രീ​നി​വാ​സ​ൻ. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ 133 ഹെ​ക്ട​ർ കാടാണ് ഇല്ലാതാകുന്നത്.
കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് ഈ പദ്ധതിയിലൂടെ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

133 ഹെ​ക്ട​ർ കാ​ട് ഇല്ലാതാക്കി കൊണ്ട് ഈ പദ്ധതി നടപ്പാക്കുന്നതിലും നല്ലത് ഓ​രോ വീ​ടു​ക​ളി​ലും സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​താ​ണ് ഉ​ചി​തം. പ​രി​സ്​​ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് തടയേണ്ടതെന്നും അഭിപ്രായപ്പെട്ടു.

കൃഷിയിലേക്ക് നേരത്തെ ഇറങ്ങേണ്ടതായിരുന്നു. തന്റെ പഞ്ചായത്തില്‍ 30 ഏ​ക്ക​റി​ൽ മാ​ത്ര​മാ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. ആ ​ക​ർ​ഷ​ക​ൻ ഞാനാണ്. കൃഷിയിലേക്ക് ഇറങ്ങിയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെന്നും ആ​വ​ള​പാ​ണ്ടി​യി​ൽ കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കവെ ശ്രീ​നി​വാ​സ​ൻ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :