വാരിയേല്ല് ഒടിഞ്ഞ് കരളിൽ തറച്ചു; തലയോട്ടി തകർന്ന നിലയിൽ, ശരീരത്തിൽ 56 ചതവുകൾ; അശ്വതിക്കേറ്റത് കൊടിയ പീഡനം

അശ്വതിയുടെ ശരീരത്തിൽ 56 ചതവുകൾ ഉണ്ടായിറ്റുന്നുവെന്നാണ് റിപ്പോർട്ട്.

Last Modified ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (12:18 IST)
തകർന്ന തലയോട്ടി, ചതഞ്ഞ ആന്തരികാവയവങ്ങൾ, കരളിൽ തറച്ച നിലയിൽ വാരിയെല്ല്.. കഴിഞ്ഞ ദിവസം ഭർത്താവിന്റെ അടിയേറ്റ് മരിച്ച അശ്വതിയുടെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണിത്. അശ്വതിയുടെ ശരീരത്തിൽ 56 ചതവുകൾ ഉണ്ടായിറ്റുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴച് രാത്രിയാണ് ഭർത്താവായ സുബിന്റെ ക്രൂരമായ ആക്രമണത്തിനിരയായ അശ്വതി എന്ന 19കാരി മരിക്കുന്നത്.

ചിങ്ങവനത്ത് വാടകവീട്ടിൽ കഴിയുകയായിരുന്നു ദമ്പതികൾ. സംഭവമുണ്ടായ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അശ്വതിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വിറകു കൊണ്ട് തലയ്ക്ക് അടിക്കുകയും പല തവണ ഭിത്തിയിൽ തല ഇടിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് തലയിൽ വെള്ളം കോരി ഒഴിച്ചു. ഇതിനിടെ ശബ്ദം കേട്ട അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അബോധാവസ്ഥയിലായ അശ്വതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം കഴിഞ്ഞ ദിവസം അശ്വതിയുടെ ഉതിമൂട്ടിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.

കഞ്ചാവ് ലഹരിയിലായിരുന്നു സുബിന്റെ ആക്രമണം. അതിക്രൂരമായ മർദ്ദനമായിരുന്നു അശ്വനിക്ക് ഏൽക്കേണ്ടി വന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ നിന്നു തന്നെ വ്യക്തമാണ്. തലയ്ക്കേറ്റ അടിയാണ് മരണകാരണമായതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇയാൾ മുമ്പും അശ്വതിയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് അയൽവാസികൾ നൽകിയിരിക്കുന്ന മൊഴി. പോക്സോ, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളും ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. അശ്വതിയുടെ അമ്മയുടെ കൈ ഇയാൾ കഴിഞ്ഞവർഷം അടിച്ചൊടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

അശ്വതിയെ ആക്രമിക്കുന്നതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ദിവസം പൊലീസ് സംഘത്തെയും സുബിൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ പൊലീസ് ജീപ്പിന്റെ പിന്നിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചു പൊട്ടിച്ചു സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സുബിൻ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ ഡോക്ടർമാരെ ആക്രമിക്കുവാനും ശ്രമിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :