അരുവിക്കര: വിതുര പഞ്ചായത്തിലും വിജയകുമാര്‍ രണ്ടാമത്

അരുവിക്കര, തെരഞ്ഞെടുപ്പ്, രാജഗോപാല്‍, ശബരീനാഥന്‍, വിജയകുമാര്‍, സി പി എം, വി എസ്, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:52 IST)
പതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വിതുര പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാർ രണ്ടാം സ്ഥാനത്ത് തുടരുന്നു. 581 വോട്ടുകളാണ് ഇടത് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
ആദ്യ ബൂത്തിലെ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരിനാഥ് തന്നെയാണ് മുന്നില്‍. 1525 ലേക്ക് വിജയകുമാര്‍ ലീഡ് ഉയര്‍ത്തി.

പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ വിജയകുമാറായിരുന്നു മുന്നില്‍. പിന്നീട് വ്യക്തമായ ലീഡോടെ ശബരിനാഥ് മുന്നേറുകയായിരുന്നു.
തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.

കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :