കൂട്ടമാനഭംഗക്കേസ്: ഒരാള്‍ പിടിയില്‍

ഏലപ്പാറ| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (19:53 IST)
വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള യുവതി അടക്കമുള്ള മൂന്നു പേരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാമ്പനാര്‍ എല്‍.എം.എസ് തോട്ടത്തില്‍ താമസിക്കുന്ന പുത്തന്‍ പറമ്പില്‍ മുല്ല എന്ന ഷൈജനെയാണു (30) പൊലീസ് പിടികൂടിയത്.

യുവതിയായ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മ ഷൈജനുമായി അടുപ്പത്തിലായിരുന്നെങ്കിലും കഴിഞ്ഞ ബുധനാഴ്ച ഷൈജന്‍ വീട്ടമ്മയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :