കൊടിഞ്ഞി ഫൈസൽ വധക്കേസ്​: മുഖ്യപ്രതി അറസ്റ്റില്‍

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളെ പൊലീസ് ​അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി| സജിത്ത്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2016 (07:29 IST)
കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളെ പൊലീസ് ​അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സജീവ ആർ.എസ്.എസ് പ്രവർത്തകനും തിരൂർ പുല്ലൂണി സ്വദേശിയുമായ ബാബുവിനെ അന്വേഷണസംഘo അറസ്റ്റ്‌ ചെയ്തത്. ആർ.എസ്.എസ്, സി.പി.എം സംഘർഷ മേഖലയായ പുല്ലൂണിയിൽ ആക്രമണങ്ങൾക്ക് നേത്രത്വം നല്കുന്നവരിൽ പ്രധാനികളാണ്​ കൊലനടത്തിയ
സംഘമെന്ന് തെളിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.

കൊലപതകം നടത്തിയ നാൽവർസംഘത്തിലെ രണ്ടു പേരെക്കൂടി പൊലീസ് തിങ്കളാഴ്​ച അർദ്ധ രാത്രിയോടെ പിടികൂടിയതായാണ് സൂചന. കഴിഞ്ഞ മാസം 19 ന് പുലർച്ചെയണ് ഈ സംഘം കൊടിഞ്ഞിയിൽ തമ്പടിക്കുകയും ഫൈസൽ പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് കൊലക്ക് കളമൊരുക്കുകയും ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :