Last Modified വ്യാഴം, 30 മാര്‍ച്ച് 2017 (17:42 IST)
ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസിയായ അമ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് ലൈലാഭവനിൽ മോഹനൻ ജോൺ എന്ന പെയിന്റിംഗ് തൊഴിലാളിയാണ് മുണ്ടക്കയം പോലീസ് വലയിലായത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചതിനെ തുടർന്ന് ഈ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നാളായി മോഹൻ ജോൺ ഇരുപതുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു. സഹികെട്ട യുവതി വീടുവിട്ടിറങ്ങി. എന്നാൽ രണ്ട് ദിവസങ്ങൾ കഴിഞ്ഞ് യുവതി തിരികെ എത്തിയപ്പോഴാണ് യുവതി രക്ഷിതാക്കളോട് പീഡന വിവരം അറിയിച്ചത്.
തുടർന്നാണ് മുണ്ടക്കയം സി.ഐ പ്രസാദ് എബ്രഹാം വർഗീസിന്റ് നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്തത്. ഈ പെൺകുട്ടിയെ അടുത്തുള്ളൊരു വൈദികൻ മുമ്പ് പീഡിപ്പിച്ചതായി ഒരു കേസ് നിലവിലുണ്ട് എന്നാണു റിപ്പോർട്ട്. ഇതിനിടയിലാണ് ഈ കുട്ടിയെ അയൽവാസി പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്.