1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arjun truck Driver DNA Test

ഷിരൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം

Shiroor Rescue - Arjun
ഷിരൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം. ഷിരൂര്‍ ഹോന്നാവാര കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ ആരുടെയെങ്കിലും മൃതദേഹം ആണോയെന്നറിയാന്‍ പരിശോധന നടത്തിയാല്‍ മാത്രമേ സാധിക്കൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 
ഗംഗവാലിപ്പുഴ ഒഴുകിയെത്തുന്ന കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം മൃതദേഹം കഴിഞ്ഞദിവസം ഈ പ്രദേശത്തു നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെതാണോയെന്നും സംശയിക്കുന്നുണ്ട്. ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായത്.
അടുത്ത ലേഖനം
ഷേഖ് ഹസീനയുടെ സാരികളും പെയിന്റിങ്ങുകളും മോഷ്ടിച്ച് പ്രതിഷേധക്കാര്‍; കിടക്കിയില്‍ കിടന്ന് സെല്‍ഫിയും!