വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കില്ല; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല: ആര്യാടന്‍

ആര്യാടന്‍ മുഹമ്മദ് , വൈദ്യുതി പ്രതിസന്ധി , വൈദ്യുതിമന്ത്രി , നിയമസഭ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 23 ജൂലൈ 2015 (13:27 IST)
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകാനുള്ള സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ജലസംഭരണികളില്‍ ജലം അധികമുണ്ടെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ജലസംഭരണികളില്‍ ജലം അധികമുള്ള സാഹചര്യമായതിനാല്‍ വൈദ്യുതി പ്രതിസന്ധിയുള്ള സാഹചര്യമില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും വൈദ്യുതിമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വേ നടപടികള്‍ പൂര്‍ത്തിയായ 17 റെയില്‍വേ പദ്ധതികള്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് സഭയില്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ വര്‍ദ്ധനവുണ്ടായതായി ധനമന്ത്രി കെഎം മാണി നിയമസഭയില്‍ വ്യക്തമാക്കി. 2011 ല്‍ 78,673 കോടി രൂപയായിരുന്നത് 2015 ല്‍ 135114 കോടിയായാണ് വര്‍ദ്ധിച്ചത്. 2015 ജൂണ്‍ 30 വരെ 58 തവണകളിലായി പൊതുവിപണിയില്‍ നിന്ന്
50,160 കോടി രൂപ കടമെടുത്തതായി ധനമന്ത്രി അറിയിച്ചു.

എ ജിയുടെ പ്രാഥമിക കണക്കനുസരിച്ചാണ്
2011 ലെ അപേക്ഷിച്ച് 2015 ല്‍ സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചതായി ധനമന്ത്രി സഭയെ അറിയിച്ചത്. ഇക്കാലയളിവില്‍ 56,441 കോടി രൂപയുടെ വര്‍ധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക മലയോര മേഖലയിലെ വസ്തുവില്‍പനയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :