അനുബന്ധ വാര്‍ത്തകള്‍
- Gold Price: സ്വർണവില ഉച്ചയ്ക്കും ഉയർന്നു!, 83,000 രൂപയ്ക്കരികെ
- പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല; ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെയെന്ന് കെഎന്‍ ബാലഗോപാല്‍
- Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് നാളെ ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്
- ജിഎസ്ടി നിരക്ക് ഇളവുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍; സംസ്ഥാന വിജ്ഞാപനമായി
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള ബിപിഎല്‍ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.