റിസർവേഷൻ വേണ്ട, കൊച്ചുവേളിയിൽ നിന്നും മംഗളുരുവിലേക്ക് രാത്രി യാത്രക്ക് അത്യാധുനിക സംവിധാനങ്ങളോടെ അന്ത്യോദയ എക്സ്പ്രസ് യാത്രക്കൊരുങ്ങുന്നു

Sumeesh| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (14:40 IST)
മലബാറിലേക്കുള്ള രാത്രിയാത്രക്ക് ഇനി ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച അത്യാധുനിക തീവണ്ടി. അന്ത്യോദയ എക്സ്പ്രസ്സ് എന്ന് പേരിട്ടിരിക്കുന്ന ട്രെയ്ൻ കൊച്ചുവേളിയിൽ നിന്നും മംഗളുരുവിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും.

ട്രയ്നിന് റിസർവേഷൻ കോച്ചുകളില്ല എന്നാതാണ് എടുത്തു പറയേണ്ടകാര്യം. ജനറൽ ടിക്കറ്റിൽ എല്ലാ കോച്ചുകളിലും യാത്ര ചെയ്യാം. റിസർവേഷൻ ലഭിക്കാത്തവർക്കും പെട്ടന്നു യാത്ര തീരുമാനിക്കുന്നവർക്കും വളരെ ആശ്വാസകരമാണ് പുതിയ വണ്ടി.

കേരൾത്തിലെ വടക്കൻ ജില്ലക്കളിലേക്ക് നിലവിൽ രാത്രി ട്രെയ്നുകൾ കുറവാണ് 8.40 നുള്ള മംഗളുരു എക്സ്പ്രസിനു ശേഷം പിന്നീട് ഏറെ വൈകി മാത്രമേ ട്രെയ്നുകൾ ഉള്ളു. ഈ യാത്ര പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കാണാനാകും അന്ത്യോദയ എക്സ്പ്രസിലൂടെ.

ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ട്രെയ്ൻ അത്യാധുനിക സംവിധാനങ്ങളാണ് യാത്രക്കാർക്കായി ഒരുക്കി നൽകുന്ന്. സാധരണ ട്രെയ്നുകളിൽ നിന്നും വ്യത്യസ്തമായി ബയോ ടോയ്‌ലറ്റുകളാണ് ട്രെയ്നിൽ സജ്ജമാക്കിയിരിക്കുന്നത്.

സർവ്വീസ് നടാത്താനാവശ്യമായ 21 കോച്ചുകൾ കൊച്ചുവേളിലെ റെയിൽ‌വേ യാർഡിൽ എത്തിക്കഴിഞ്ഞു. ചെറിയ ചില അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ ട്രെയ്ൻ സർവ്വീസ് ആരംഭിക്കും. എന്നാണ് റെയിൽ‌വേ അധിക്രതർ അറിയിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും സർവ്വീസ് നടത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :