1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Another life lost due to amoebic encephalitis

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

തലച്ചോറിനെ തിന്നുന്ന അമീബിക് മെനിംജോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു.

ameiba
തിരുവനന്തപുരം: തലച്ചോറിനെ തിന്നുന്ന അമീബിക് മെനിംജോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശിനിയായ 78 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരിച്ചത്. 
 
ഈ മാസം 16-നാണ് വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പോത്തന്‍കോട്ടുള്ള വയോധികയുടെ വീട് സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി. ജലസാമ്പിളുകളും ശേഖരിച്ചു. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മാത്രം അത് 129 ആയി ഉയര്‍ന്നു. ഈ മാസം ഇതുവരെ 41 പേര്‍ക്ക് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു. 
 
അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതല്‍ കേസുകള്‍ ഈ ഒരു മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അടുത്ത ലേഖനം
ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'