അംഗൻവാടി ജീവനക്കാര്‍ക്ക് ക്ഷേമനിധി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് വരുന്നു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (19:17 IST)
സംസ്ഥാനത്തെ അംഗൻവാടികളിൽ ജോലി ചെയ്തുവരുന്ന വർക്കർമാർക്കും ഹെൽപ്പർമാർക്കും വിരമിക്കൽ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ വ്യവസ്ഥ ചെയ്യുന്ന കേരള അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ഓർഡിനൻസ് 2015 പുറപ്പെടുവിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംയോജിത വികസന പദ്ധതിയുടെ കീഴിലാണ് അംഗൻവാടി ജീവനക്കാർ ഉൾപ്പെടുന്നത്. ഓർഡിനൻസിലെ വ്യവസ്ഥയനുസരിച്ച് കേരള അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ഫണ്ട് രൂപീകരിക്കും. ഫണ്ടിലേക്ക് ഓരോ വർക്കറും പ്രതിമാസം 200 രൂപ വീതവും ഹെൽപ്പർ 100 രൂപ വീതവും നൽകണം. ഇവരെ അംഗൻവാടി ബീമ കാര്യകർത്രി യോജന ഇൻഷ്വറൻസ് സ്‌കീമിൽ ഉൾപ്പെടുത്തും.

സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആളായിരിക്കും ക്ഷേമനിധിബോർഡിന്റെ ചെയർപേഴ്‌സൺ. അംഗൻവാടി വർക്കർമാരിൽ നിന്ന് 2 പേരും ഹെൽപ്പർമാരിൽ നിന്ന് രണ്ടുപേരും അംഗങ്ങളായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :