തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 19 ജനുവരി 2016 (08:18 IST)
അനന്തപുരിക്ക് ഇനി ചിലങ്കയുടെ താളം. അമ്പത്തിയാറാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിക്കുന്നതോടേ അനന്തപുരിയില്‍ താളമേളങ്ങളുടെ ദിവസങ്ങള്‍ക്ക് തുടക്കമാകും.
ഉദ്ഘാടനചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായിരിക്കും. സംവിധായകന് ജയരാജ് മുഖ്യാതിഥിയാവും. 19 വേദികളിലായി 232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും. അപ്പീലുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്. ജില്ലകളില്‍ നിന്ന് കഴിഞ്ഞ തവണ 900 അപ്പീലുകള്‍ വന്നിടത്ത് ഇത്തവണ അത് 285 ആയി ചുരുക്കാനായി.
സ്വര്‍ണക്കപ്പ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായ സാംസ്കാരിക ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചക്ക് 02.30ന്
സംസ്കൃത കോളജില്‍ നിന്നാരംഭിക്കും. ഇത്, ആറാമത്തെ തവണയാണ് തിരുവനന്തപുരത്ത് കലോത്സവം എത്തുന്നത്.