സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 26 ഏപ്രില്‍ 2024 (10:01 IST)
ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ പൊലീസ് വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സാഹു ആണ് കൊല്ലപ്പെട്ടത്. 42 വയസായിരുന്നു. സാന്‍ അന്റോണിയോയിലായിരുന്നു സംഭവം. സംഭവത്തില്‍ ഇയാളെ പിടി കൂടാനെത്തിയ പോലിസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസ് ഓഫീസര്‍ ടൈലര്‍ ടര്‍ണര്‍ വെടിവെച്ചതിനെ തുടര്‍ന്ന് സച്ചിന്‍ സാഹൂ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. സാഹു യുഎസ് പൗരനാകാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.