ഞാന്‍ വട്ടനാണെന്ന് കേരളത്തിലുള്ളവര്‍ പറയുന്നതിന് കാരണം ഇതാണ്; തുറന്നു പറഞ്ഞ് കണ്ണന്താനം

ഞാന്‍ വട്ടനാണെന്ന് കേരളത്തിലുള്ളവര്‍ പറയുന്നതിന് കാരണം ഇതാണ്; തുറന്നു പറഞ്ഞ് കണ്ണന്താനം

കൊച്ചി| jibin| Last Updated: വെള്ളി, 6 ഒക്‌ടോബര്‍ 2017 (14:51 IST)
അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

കോടിയേരി അങ്ങനെ പറയാന്‍ കാരണം അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ്. ജനരക്ഷായാത്രയ്‌ക്കിടെ അമിത് ഷാ ഡൽഹിക്കു മടങ്ങിയത് ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിക്കാനുള്ളതിനാലാണ്. പാർട്ടി അധ്യക്ഷനായ അദ്ദേഹത്തിന് ഏറെ തിരക്കുകള്‍ ഉണ്ടെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്തെ 60 ശതമാനം ആളുകൾക്ക് ഇപ്പോഴും ശുചിമുറിയില്ല. മിഡിൽക്ലാസ് ആളുകളാണ് കേരളത്തിലുള്ളത്. അതിനാല്‍ അവര്‍ക്ക് ശുചിമുറിയില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകില്ല. അതിനാലാണ് താൻ വട്ടനാണെന്നാണു കേരളത്തിലുള്ളവര്‍ പറയുന്നതെന്നും കൊച്ചിയിൽ ഓൾ കേരള സിബിഎസ്‌ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കവെ കണ്ണന്താനം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :