1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Allapuzha Death Mahadevikkad

ആലപ്പുഴയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

Allapuzha
ആലപ്പുഴയില്‍ രണ്ട് യുവാക്കളെ വ്യത്യസ്ത സ്ഥലങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ ആദ്യത്തേത് ഹരിപ്പാട് വലിയ കുളങ്ങരയ്ക്കടുത്ത് റോഡരുകിലെ ഓടയിലായിരുന്നു ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവിക്കാറ് സ്വദേശി ശബരീനാഥ് എന്ന ഇരുപത്തിരണ്ടുകാരനെയാണ് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഇതിനൊപ്പം ആലപ്പുഴ കടപ്പുറത്ത മറ്റൊരു യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രന്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സര്‍വീസ് സഹകരണബാങ്കില്‍ അഞ്ചരക്കിലോ സ്വര്‍ണ്ണത്തിന്റെ കവര്‍ച്ച