അനുബന്ധ വാര്‍ത്തകള്‍
- നൃത്തവേദിയിലേയ്ക്ക് വരന്റെ സുഹൃത്തുക്കൾ വലിച്ചിഴച്ചു, വിവാഹത്തിൽ നിന്നും പിൻമാറി വധു
- അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ താലികെട്ട്
- വിവാഹത്തിന് തൊട്ടുമുൻപ് വരൻ മുങ്ങി, വധു ഇടപെട്ടു, വിവാഹം പിന്നീട് പൊലീസ് സ്റ്റേഷനിൽ: സംഭവം ഇങ്ങനെ !
- വിവാഹത്തിന് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചു, വിവാഹം പിപിഇ കിറ്റണിഞ്ഞ്
- മറ്റൊരു മതത്തിൽ പെട്ടയാളെ എന്തിന് വിവാഹം ചെയ്തു? കിടിലൻ മറുപടിയുമായി പ്രിയാമണി
ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു: എലീന പടിക്കല്‍ വിവാഹിതയാകുന്നു
അവതാരികയും ബിഗ്ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായ രോഹിത് പി നായര്‍ ആണ് വരന്. ഇരുവരും തമ്മില്‍ ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടുപേരുടെയും മതം വ്യത്യസ്ഥമായിരുന്നതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് തടസം നിന്നിരുന്നു. ഇക്കാര്യം നേരത്തേ എലീന തന്നെ വെളിപ്പെടുത്തിയിരുന്നതാണ്.
വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു താരം നേരത്തേ പറഞ്ഞിരുന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതം മൂളിയിരിക്കുകയാണ്. ജനുവരി ആറിനാണ് ഇരുവരുടെയും വിവാഹം.