1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Priest perform rituals in ppe kit

വിവാഹത്തിന് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചു, വിവാഹം പിപിഇ കിറ്റണിഞ്ഞ്

വിവാഹം
ജയ്‌പൂർ: വിവാഹത്തിന് തൊട്ട് മുൻപ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ വധുവും വരനും പൂജാരിയും പിപിഇ കിറ്റുകളണിഞ്ഞ് വിവാഹ ചടങ്ങുകൾ നടത്തി. രാജസ്ഥാനിലാണ് കൊവിഡ് കാലത്തെ വിവാഹം നടന്നത്.
 
വിവാഹപൂജയും താലിക്കെട്ടും ഉൾപ്പടെ മറ്റ് ചടങ്ങുകളെല്ലാം വധൂവരന്മാർ നിർവഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് പരമ്പരാഗത തലപ്പാവ് ധരിച്ചുകൊണ്ട് വരൻ എത്തിയത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ ചിലരും പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ് വിവാഹത്തിനെത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബ്രിട്ടനില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുന്നത് എലിസബത്ത് രാജ്ഞി