അനുബന്ധ വാര്‍ത്തകള്‍
- അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14മത് കൂടിക്കാഴ്ച ഇന്ന് നടക്കും
- മകരവിളക്ക്: ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും
- ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് കോടിയേരി
- മകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും
- ശബരിമല തീര്‍ത്ഥാടനം: കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു
ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴ തത്തംപള്ളിയിലെ സാധിക, കോടതിപാല ഹസീന, കിടങ്ങാംപറമ്പ് മഹാദേവ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ചോറും ഇറച്ചിയും മീനുമൊക്കെയാണ് പിടിച്ചെടുത്തത്. കൂടാതെ ബേക്കറികളില്‍ നിന്ന് പഴകിയ പലഹാരങ്ങളും പാലും പിടിച്ചെടുത്തിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര് അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ ആറരമുതല്‍ ഉച്ചവരെയായിരുന്നു പരിശോധന.