1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AK Balan on Mike Howling controversy

'ആ സമയത്ത് ബല്‍റാം പിന്നില്‍ നിന്ന് ആംഗ്യം കാണിച്ചു'; മുഖ്യമന്ത്രിയുടെ മൈക്ക് വിവാദത്തില്‍ എ.കെ.ബാലന്‍

AK Balan on Mike Howling controversy
കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകരാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുന്നു. സ്റ്റേജിന്റെ പിന്നില്‍ നിന്ന് വി.ടി.ബല്‍റാം ആംഗ്യം കാണിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു. 
 
ഇതു സംബന്ധിച്ച് സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്നും ബാലന്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് കൂട്ടി: ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം