1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ai Camera in Kerala

എഐ ക്യാമറ: പിഴ നിരക്ക് ഇങ്ങനെ

Ai Camera in Kerala
എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും. പലതവണയായി മാറ്റിവയ്ച്ച തിയതി ജൂണ്‍ അഞ്ച് ആക്കുകയായിരുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000രൂപയാണ് പിഴ. അമിത വേഗത-1500, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ യാത്ര-1000, ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍-500, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍-500, അനധികൃത പാര്‍ക്കിങ്-250 എന്നിങ്ങനെയാണ് പിഴ.
 
അതേസമയം പിഴ ഈടാക്കുന്നതില്‍ വ്യക്തികള്‍ക്ക് പരാതിയുണ്ടെങ്കില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓക്ക് പരാതി നല്‍കാം. ചലാന്‍ ലഭിച്ച 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. നിയമലംഘനം കണ്ടെത്തിയ പ്രദേശത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയ്ക്കാണ് പരാതി നല്‍കേണ്ടത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്