ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

Rijisha M.| Last Modified വെള്ളി, 4 ജനുവരി 2019 (12:02 IST)
സുപ്രീം കോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം രണ്ട് സ്‌ത്രീകൾ ദർശനം നടത്തിയതിനെത്തുടർന്ന് സംസ്ഥാനമാകെ അക്രമം പടരുകയാണ്. എന്നാൽ അതിന് പിന്നാലെ തന്നെ ഒരു ശ്രീലങ്കൻ യുവതി കൂടി ദർശനം നടത്തി മടങ്ങി.

ശ്രീലങ്കൻ സ്വദേശിയായ ശശികല ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിവരം ഔദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരിക്കുകയാണ്. വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി​രു​ന്നു ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്.

ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. കൈ​ര​ളി പീ​പ്പി​ൾ ചാ​ന​ലാ​ണ് ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വും മ​ക​നും ഗു​രു​സ്വാ​മി​യും സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ പത്തൊമ്പതാം ന​മ്പ​ർ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ തീ​ർ​ഥാട​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ താ​ൻ ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ആദ്യം ശ​ശി​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എന്നാൽ സംഘപരിവാർ സം​ഘ​ട​ന​ക​ളു​ടെ അ​ക്ര​മം ഭ​യ​ന്നാ​വാം ഇവർ ഇങ്ങനെ പറഞ്ഞതെന്നും സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :