തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 28 ജനുവരി 2018 (15:38 IST)
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ശശീന്ദ്രനെയും പാര്‍ട്ടിയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകയ്ക്കെടുത്ത് മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടെന്ന് ജയശങ്കര്‍ തന്റെ പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു.
ജയശങ്കറിന്റെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം
അവൻ വീണ്ടും വരുന്നു...
പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാൻ പോകുന്നു. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.
കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടു.
കെഎസ്ആർടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.
ശശിയാൽ നിശ ശോഭിക്കും;
നിശയാൽ ശശിയും തദാ.