ജിഷ വധക്കേസ്: അമീറുളിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഡ്വ ബിഎ ആളൂര്‍

അമീറുള്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഭിഭാഷകന്‍ ആളൂര്‍

adv b a aloor , jisha murder,	murder,	case,	rape,	accused,	court,	kochi,	eranakulam, kerala,	ജിഷ വധം,	കൊലപാതകം,	കേസ്,	പീഡനം,	പ്രതി,	കോടതി,	കൊച്ചി,	എറണാകുളം, കേരളം , അഡ്വ ബി.എ ആളൂര്‍
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (12:07 IST)
ജിഷ വധക്കേസ് പ്രതിയായ അമീറുള്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് അഡ്വ ബി.എ ആളൂര്‍. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം കിട്ടാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ശ്രമിക്കുമെന്നും ആളൂര്‍ പ്രതികരിച്ചു.

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് കേസില്‍ ശിക്ഷ പ്രഖ്യാപിക്കുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതിക്ക് പറയാനുള്ളത് നാളെ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് അമീറുളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :