കൊച്ചി|
സജിത്ത്|
Last Updated:
ശനി, 5 ഓഗസ്റ്റ് 2017 (12:04 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. ഈ സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും വെറും കെട്ടുകഥകള്‍ മാത്രമായിക്കൂടെയെന്നാണ് അടൂര്‍ ചോദിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലെന്ന കാര്യം കുറ്റകൃത്യം ചെയ്തയാള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ദിലീപിനെ മനപ്പൂര്‍വ്വം
ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു.
പലതരത്തിലുള്ള കഥകളുമെഴുതി മാധ്യമങ്ങള്‍ ആ നടനെ ഒരു അധോലോക നായകനെപ്പോലെയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി മാറ്റുന്നതിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. കാര്യങ്ങളുടെ സത്യാവസ്ഥ
അറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചോദിക്കുന്നു.
കയ്യേറ്റവും പീഡനവുമെല്ലാം സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നുവെന്നു മാത്രമെയുള്ളൂ. അമ്മയെന്ന സംഘടനയെപ്പറ്റിയും അടൂര്‍ പ്രതികരിച്ചു. നടന്മാരും നടിമാരും മാത്രമുള്‍പ്പെടുന്ന ഒരു സ്വകാര്യസംഘടനയാണ് അത്. അതിനെപ്പറ്റി പൊതുജനം ഇത്രയധികം വിഷമിക്കേണ്ട കാര്യമില്ല. അതു ജനത്തിന്റെ സം
ഭാവന വാങ്ങിയോ ഗവണ്‍മെന്റിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല.
അവശത അനുഭവിക്കുന്ന നിരവധി അഭിനേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ് ആ സംഘടന. ഗവണ്‍മെന്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ചെയ്യുന്നുമുണ്ട്. അതു പരാജയമാണോ എന്നു ചോദിച്ചാല്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല, മറിച്ച് വിജയമാണെന്നു താന്‍ അഭിപ്രായപ്പെട്ടാല്‍ അതു തിരിച്ചായിരിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയെന്നും അതിനാല്‍ മറുപടി പറയുന്നില്ലെന്നും അടൂര്‍ പറയുന്നു.