സുനിയാണ് എല്ലാം പ്ലാന്‍ ചെയ്തത്, ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെക്കൂട്ടിയത്: മണികണ്ഠൻ

താൻ നടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് പിടിയിലായ മണികണ്ഠന്‍

Kerala Police, Manikandan, Pulsar Suni, Actress Attacked, മണികണ്ഠൻ, പൾസർ സുനി, തട്ടിക്കൊണ്ടു പോകല്‍, സിനിമ, സിനിമ നടി, പൊലീസ്, അറസ്റ്റ്
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (10:58 IST)
കൊച്ചിയില്‍ നിന്നും മലയാളിയായ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസൻ സുനിതന്നെയാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ. എല്ലാ കാര്യങ്ങളും സുനി ഒറ്റയ്ക്കാണ് പ്ലാന്‍ ചെയ്തത്. ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെകൂട്ടിയത്. ആരെയെങ്കിലും തല്ലാനോ മറ്റോ ഉള്ള ക്വട്ടേഷനായിരിക്കും ഇതെന്നാണ് താന്‍ കരുതിയതെന്നും പറഞ്ഞു.

ആരെല്ലാമാണ് സുനിയുടെ പിന്നിലുള്ളതെന്ന് തനിക്കറിയില്ല. നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന കാര്യം
വാഹനത്തിൽ കയറിയശേഷം മാത്രമാണ് താന്‍ അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ല. സംഭവം നടന്നതിനുശേഷം കാശുമായി ബന്ധപ്പെട്ട് താനും സുനിയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായതായും മണികണ്ഠൻ പൊലീസിനു മൊഴി നൽകി.


കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തിൽ നിന്നാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ മൊഴി പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് ഇപ്പോളും തുടരുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :