ആലപ്പുഴ|
jibin|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (18:45 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്കെതിരേ അധിക്ഷേപ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയത്. നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ നിർഭയയെപ്പോലെയാണ് താൻ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്. അക്രമം നേരിട്ടത്തിന്റെ തൊട്ടടുത്ത ദിവസം ഇവര്‍ അഭിനയിക്കാൻ പോകുകയായിരുന്നു. കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പിസി വ്യക്തമാക്കി.
നടിയെ അക്രമിച്ച കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോൾ നടക്കുന്നതു പുരുഷ പീഡനമാണ്. കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നിരപരാധിയാണ്. കേസില്‍ തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോർജ് വ്യക്തമാക്കി.
നേരത്തെ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസിൽ മറ്റ് ഗൂഢാലോചനയില്ലെന്നും പി.സി.ജോർജ് നടത്തിയ പരാമർശം വിവാദമായിരുന്നു.