സെപ്തംബർ അഞ്ചും ആ ഒന്നര മണിക്കൂറും ദിലീപിനു വിനയാകും? - ഹർജി ഹൈക്കോടതിയിൽ

ദിലീപിനു വീണ്ടും കുരുക്ക് മുറുകുന്നു!

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (08:00 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതും റിമാൻഡിൽ കഴിഞ്ഞതും ജാമ്യം നേടി പുറത്തിറങ്ങിയതെല്ലാം കേരളം ഏറെ ചർച്ച ചെയ്ത കാര്യമാണ്. കേസിൽ നടൻ ആലുവ സബ്‌ജയിലിൽ റിമാൻഡിൽ കഴിയവേ താരത്തെ കാണാൻ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ എത്തിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദമാകുന്നത്.

ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ഹർജി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തൃശൂർ പീച്ചി സ്വദേശി മനീഷ എം ചാത്തേലിയാണു ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കൂന്നത്.

ജയിലിൽ കഴിയുന്നവരെ അവരുടെ സുഹൃത്തുക്കൾക്ക് ആഴ്ചയിൽ രണ്ടു തവണ മാത്രമേ സന്ദർശിക്കാൻ പാടുള്ളു എന്ന് ജയിൽ ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇതു ലംഘിച്ചാണ് സിനിമാ പ്രവർത്തകർക്ക് സന്ദർശനാനുമതി നൽകിയതെന്ന് ഹർജിയിൽ പറയുന്നു. സെപ്തംബർ അഞ്ചിനു ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാറിനു ഒന്നരമണിക്കൂർ സമയം അനുവദിച്ച് നൽകിയതും ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :