അനുബന്ധ വാര്‍ത്തകള്‍
- സില്‍വര്‍ സ്റ്റോമില്‍ വന്നവര്‍ക്ക് എലിപ്പനി; ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു
- കടുത്ത ചൂടിൽ ഭൂഗർഭജലത്തിൻ്റെ അളവ് കുറയുന്നു, മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകും
- പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം; കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
- കത്രിക ഞാന്‍ വിഴുങ്ങിയതാണോ: ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പരാതിക്കാരി
- വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്ര പോയ പത്തിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ടുപേര്‍ക്ക് എലിപ്പനി
നടനും അവതാരകനുമായ മിഥുന് രമേശ് ആശുപത്രിയില്‍; താരത്തിന് ബെല്‍സ് പാള്‍സി
നടനും അവതാരകനുമായ മിഥുന് രമേശ് ആശുപത്രിയില്‍. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്.കോവിഡ് മുക്തി നേടിയവരില്‍ ഇപ്പോള്‍ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.