അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
- രാജ്യത്ത് 38,792 പേർക്ക് കൂടി കൊവിഡ്, 624 മരണം
- സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കൊവിഡ്, 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46
- വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് മരിച്ചു
- ഉത്തരേന്ത്യയില്‍ ഇടിമിന്നലേറ്റ് 68 പേര് മരണപ്പെട്ടു
കിണറ്റിലിറങ്ങിയ നാല് പേര് ശ്വാസം മുട്ടി മരിച്ചു, രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്സ് അംഗം കുഴഞ്ഞുവീണു; സംഭവം കൊല്ലത്ത്
കൊല്ലം കുണ്ടറ കോവില്‍മുക്കില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങി ശ്വാസം മുട്ടിയായിരുന്നു മരണം. കുണ്ടറ സ്വദേശികളായ രാജന്(35), സോമരാജന് (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. കിണറ്റിലെ ചെളി നീക്കാന്‍ എത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പുഴ കോവില്‍മുക്കില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കിണറ്റില്‍ ഓക്സിജന്റെ സാന്നിധ്യം അല്‍പ്പം പോലും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു.
ആദ്യം രണ്ടുപേര്‍ കിണറ്റിലിറങ്ങുകയായിരുന്നു. ഇവര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാല്‍ ഇവരും കുടുങ്ങി. അതോടെ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.