അനുബന്ധ വാര്‍ത്തകള്‍
- കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു
- പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു
- ആലപ്പുഴയില്‍ ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
- ബസിന്റെ ലൈറ്റ് മാത്രം കണ്ടു, ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തേക്ക് പോയി; നടി മോനിഷ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് താരത്തിന്റെ അമ്മ
- ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
ടോറസ് ലോറിയിടിച്ചു യുവാവിന് ദാരുണാന്ത്യം
കൊച്ചി: ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. നെട്ടൂർ പള്ളി സ്റ്റോപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. ഉദയത്തുംവാതിലിൽ താമസിക്കുന്ന കോന്തുരുത്തി പാറത്തോട്ടിയിൽ വീട്ടിൽ പരേതനായ ജോയിയുടെ മകൻ ജോമി ജോയി (35) ആണ് മരിച്ചത്.
കുണ്ടന്നൂരിൽ നിന്ന് അരൂരിലേക്ക് പോകുന്നതിനിടെ പരുത്തിച്ചുവട് പാലം കയറുന്നതിനിടെ മുമ്പിൽ യാത്ര ചെയ്തിരുന്ന സൈക്കിൾ യാത്രികൻ പെട്ടന്ന് സൈക്കിൾ വെട്ടിച്ചതാണ് അപകട കാരണം. പിറകെ വരികയായിരുന്നുആ ജോയിയുടെ ബൈക്ക് സൈക്കിളിൽ ഇടിക്കാതിരിക്കാനായി പെട്ടന്ന് ബ്രെക്കിട്ടതോടെ താഴെ വീണ ജോയിയുടെ മുകളിലൂടെ തൊട്ടു പിന്നിൽ വരികയായിരുന്ന ടോറസ് ലോറി കയറിയിറങ്ങി.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രൗൺ പ്ലാസയിലെ ജീവനക്കാരനായിരുന്നു ജോമി ജോയി.