മംഗലാപുരത്ത് വാഹനാപകടം: രണ്ട് മരണം

തിരുവനന്തപുരം| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:32 IST)
കഴക്കൂട്ടം ആറ്റിങ്ങല്‍ ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
തോന്നയ്ക്കലിന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ഒമ്നി വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പുല്ലാംകോട് സ്വദേശി മുത്തപ്പന്‍ (28), കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ (42) എന്നിവരാണ് മരിച്ചത്.

രാവിലെ ഒമ്പതു മണിയോടെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഇരുപത്തിമൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശാലയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാരുതി കാറുമാണ് അപകടത്തില്‍ പെട്ടത്.

കാര്‍ യാത്രക്കാരനായ കന്യാകുമാരി നീര്‍മിഴി സ്വദേശി വിപിന്‍ എന്ന 27 കാരന്‍റെ നില അതീവ ഗുരുതരമാണ്‌. തെക്ക് ഭാഗത്തേക്ക് പോയ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :