സ്കൂട്ടർ ഇടിച്ചു റോഡിൽ വീണ വയോധികന് ബസ് കയറി ദാരുണാന്ത്യം

എ കെ ജെ അയ്യർ| Last Modified ശനി, 12 ഒക്‌ടോബര്‍ 2024 (11:30 IST)
തൃശൂര്‍ : കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന് ബസ് കയറി ദാരുണാന്ത്യം. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്.

അപകടത്തിനിടയാക്കിയ ബസ്സും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചൊവ്വനൂര്‍ പന്തല്ലൂരില്‍ റോഡ് കുറുകെ കടക്കുകയായിരുന്ന വയോധികന്‍ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന സ്‌കൂട്ടര്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. ഉടൻ തന്നെറോഡില്‍ വീണ വയോധികന്റെ ശരീരത്തിലൂടെ തൊട്ടു പുറകിലായി വന്ന ബസ് കയറിയിറങ്ങി.

വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സ് വക ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :