മമ്മൂട്ടി, ഫഹദ്, ചാക്കോച്ചന്‍.... ഇപ്പം സുരേഷ് ഗോപിയും,ബിഗ് ബജറ്റില്‍ ആക്ഷന്‍ ത്രില്ലര്‍ വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (15:36 IST)
മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഈ കോമ്പോയില്‍ ഒരു സിനിമ വന്നാലോ ? എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. മഹേഷ് നാരായണന്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ആണിത്.

ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഇപ്പോഴിതാ കാസ്റ്റിങ്ങില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ഉണ്ടായിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും സിനിമയുടെ ഭാഗമാകും. വലിയ ഇടവേളക്കുശേഷം മമ്മൂട്ടി,സുരേഷ് ഗോപി ടീം ഒന്നിക്കുകയാണ്.അമേരിക്ക, ബ്രിട്ടന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി ചിത്രം ഷൂട്ട് ചെയ്യും.

90 ദിവസത്തെ ചിത്രീകരണം ഉണ്ടാകും. നിലവില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടി ഏപ്രില്‍ മാസത്തോടെ ടീമിനൊപ്പം ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :